AB-de-Villiers-hits-a-six -വീരോചിതം ഡിവില്ലിയേഴ്സ്, രാജകീയം റോയൽസ്
Primary tabs

AB-de-Villiers-hits-a-six -വീരോചിതം ഡിവില്ലിയേഴ്സ്, രാജകീയം റോയൽസ്
ബെംഗളൂരു ∙ ഇത്തവണ ഡിവില്ലിയേഴ്സിന്റെ ഊഴമായിരുന്നു. കോഹ്‌ലിയും ഗെയ്‌ലും വാട്സണുമെല്ലാം ചെറിയ സ്കോറിനു പുറത്തായതോടെ തന്റെ ബാറ്റി ൽ വന്നു ചേ ർ ന്ന ഉത്തരവാദിത്തം എ.ബി ഗംഭീരമായി നിറവേറ്റി. 47 പന്തി ൽ 79 റ ൺ സെടുത്ത ഡിവില്ലിയേഴ്സിന്റെ മികവി ൽ , ഗുജറാത്ത് ഉയ ർ ത്തിയ ലക്ഷ്യം 10 പന്ത് ബാക്കി നി ൽ ക്കെ ബാംഗ്ലൂ ർ മറികടന്നു. സ്കോ ർ : ഗുജറാത്ത് 20 ഓവറി ൽ 158നു പുറത്ത്. ബാംഗ്ലൂ ർ –18.2 ഓവറി ൽ ആറു വിക്കറ്റിന് 159. നാലു വിക്കറ്റ് ജയത്തോടെ ബാംഗ്ലൂ ർ ഐപിഎ ൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി. ഇന്നു നടക്കുന്ന ഹൈദരാബാദ്–കൊ ൽ ക്കത്ത എലമിനേറ്റ ർ മ ൽ സര വിജയികളെ രണ്ടാം ക്വാളിഫയറി ൽ ഗുജറാത്ത് നേരിടും. രണ്ടു ടീമിന്റെയും ഇന്നിങ്സുകളുടെ പോക്ക് ഒരുപോലെ. ബാംഗ്ലൂരിനു ഡിവില്ലിയേഴ്സ് കരുത്തായെങ്കി ൽ ഗുജറാത്തിനെ വ ൻ തക ർ ച്ചയി ൽ നിന്നു രക്ഷിച്ചത് വി ൻ ഡീസ് താരം ഡ്വെയ് ൻ സ്മിത്തിന്റെ ഉജ്വല അ ർ ധ സെഞ്ചുറി. സ്മിത്ത് 41 പന്തി ൽ 73 റ ൺ സെടുത്തു–അഞ്ച് ഫോറും ആറു സിക്സും. ടോസ് നേടിയ ബാംഗ്ലൂ ർ ക്യാപ്റ്റ ൻ വിരാട് കോഹ്‌ലി തിരഞ്ഞെടുത്തത് ഫീ ൽ ഡിങ്.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തി ൽ ബാംഗ്ലൂ ർ ബോള ർ മാ ർ ഗുജറാത്ത് സിംഹങ്ങളെ തുടക്കത്തി ൽ ത്തന്നെ വിറപ്പിച്ചു. മുംബൈ രഞ്ജി താരമായ ഇക്ബാ ൽ അബ്ദുല്ല എറിഞ്ഞ രണ്ടാം ഓവറി ൽ ബ്രണ്ട ൻ മക്കല്ലവും (ഒന്ന്) ആരോ ൺ ഫിഞ്ചും (നാല്) പുറത്ത്. ഓപ്പണറെ പോലെ ക്രീസിലെത്തേണ്ടിവന്ന ക്യാപ്റ്റ ൻ സുരേഷ് റെയ്നയ്ക്കും നിലയുറപ്പിക്കാനായില്ല.ഒരു റണ്ണെടുത്ത റെയ്നയെ ഷെയ് ൻ വാട്സ ൺ തിരിച്ചയച്ചു. നാല് ഓവ ർ തികയുന്നതിനു മു ൻ പേ ഗുജറാത്തിന്റെ ഏറ്റവും മികച്ച മൂന്നുപേ ർ പവിലിയനി ൽ . ടോപ് ഓ ർ ഡറി ൽ ഇവരോളം നശീകരണശേഷിയുള്ള ഒരാ ൾ മാത്രമാണു പിന്നെ ബാക്കിയുണ്ടായിരുന്നത്–ഡ്വെയ് ൻ സ്മിത്ത്. തന്റെ ബാറ്റി ൽ വന്നുചേ ർ ന്ന ഉത്തരവാദിത്തം സ്മിത്ത് സുന്ദരമായി നിറവേറ്റി. മികച്ച പിന്തുണ ന ൽ കിയ ദിനേഷ് കാ ർ ത്തിക്കിനെ (26) കൂട്ടുപിടിച്ച് ഉജ്വല ഇന്നിങ്സ്. സ്മിത്ത് 41 പന്തി ൽ 73 റ ൺ സെടുത്തു–അഞ്ച് ഫോറും ആറു സിക്സും. ഏകലവ്യ ദ്വിവേദിയും (ഒ ൻ പതുപന്തി ൽ 19) ധവാ ൽ കു ൽ ക്ക ർ ണിയും (നാലുപന്തി ൽ 10) അവസാന അഞ്ച് ഓവറുകളിലെ അതിവേഗ സ്കോറിങ്ങി ൽ പങ്കാളികളായി. ബാംഗ്ലൂരിനു വേണ്ടി വാട്സ ൺ നാലും അബ്ദുല്ല, ക്രിസ് ജോ ർ ദാ ൻ എന്നിവ ർ രണ്ടും വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിന്റെ തുടക്കം അതിലും പരിതാപകരമായിരുന്നു. ആറ് ഓവ ർ തികയും മു ൻ പ് കോഹ്‌ലി(പൂജ്യം), ഗെയ് ൽ (ഒ ൻ പത്), കെ.എ ൽ രാഹു ൽ (പൂജ്യം), വാട്സ ൺ (ഒന്ന്), സച്ചി ൻ ബേബി(പൂജ്യം) എന്നിവ ർ
A big thank you to all the @DelhiDaredevils fans, #IPL2016 truly been a good campaign !
— zaheer khan (@ImZaheer) May 24, 2016
മടങ്ങിയെത്തി. സ്കോ ർ ബോ ർ ഡി ൽ വെറും 29 റ ൺ സ് മാത്രം. തുട ർ ന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ രത്നത്തിളക്കമുള്ള ഇന്നിങ്സ്. ആദ്യം സ്റ്റുവ ർ ട്ട് ബിന്നിയെയും (15 പന്തി ൽ 21) പിന്നെ അബ്ദുല്ലയെയും (25 പന്തി ൽ 31) പറത്തി ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനെ ഉജ്വല വിജയത്തിലെത്തിച്ചു. ഗുജറാത്തിനു വേണ്ടി ധവാ ൽ കു ൽ ക്ക ർ ണി നാല് വിക്കറ്റെടുത്തു
- Log in to post comments
- 186 reads